ന്യൂഡല്‍ഹി: ഇന്ത്യയുടെ റാഫേല്‍ വിമാനം വ്യോമസേനാ ദിന പരേഡിന്റെ ഭാഗമാകുന്നു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യന്‍ വ്യോമസേനാ ദിന പരേഡില്‍ റാഫേല്‍ വിമാനവും പങ്കെടുക്കും. ആദ്യമായാണ് വ്യോമസേനാ ദിന പരേഡില്‍ റാഫേല്‍ വിമാനം പങ്കെടുക്കുന്നത്. പരേഡിന്റെ ഭാഗമാകുന്നത് ട്വിന്‍ എന്‍ജിന്‍ ഓമ്നിറോള്‍, എയര്‍ സുപ്രീമസി, ഇന്റര്‍ഡിക്ഷന്‍, ഏരിയല്‍ റീക്കോണസാന്‍സ്, ഇന്‍ ഡെപ്ത് സ്‌ട്രൈക്ക്, തുടങ്ങിയ സവിശേഷതകളുള്ള 4.5 തലമുറയിലെ, ന്യൂക്ലിയര്‍ ഡിറ്ററന്‍സ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ശ്രേണിയില്‍പ്പെട്ട റാഫേല്‍ വിമാനമാണ് എന്ന് വ്യോമസേന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.