ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു. ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ പരാജയപ്പെടുത്തിയാണ് നദാല്‍ അവസാന 16 ല്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. ആദ്യ രണ്ട് റൗണ്ടുകളില്‍ വാള്‍ക്ഓവര്‍ ലഭിച്ചാണ് നദാല്‍ മൂന്നാം റൗണ്ടില്‍ എത്തിയിരുന്നത്. സ്‌കോര്‍: 6-3, 6-4, 6-2.