പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം റാഫേല്‍ നദാല്‍ നേടി.ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-3, 6-3,6-0.ഈ വിജയത്തോടെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം ചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാലിന് സ്വന്തം.
ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയാണ് നദാല്‍.2005 -ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചുകൊണ്ടാണ് നദാല്‍ കരിയര്‍ തുടങ്ങിയ കാലത്ത് ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.റോജര്‍ ഫെഡര്‍, നെവാക് ജോക്കോവിച്ച് എന്നിവരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയെന്ന റെക്കോര്‍ഡും നദാലിനുണ്ട്. 20 കിരീടങ്ങള്‍ വീതം ഫെഡറര്‍ക്കും ജോക്കോവിച്ചിനുമുണ്ട്.
ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് നദാല്‍ ഫൈനലില്‍ എത്തിയത്.നദാല്‍ സെമിയില്‍ ആദ്യ സെറ്റ് നേടിയപ്പോള്‍ സ്വരേവ് പരിക്ക്പറ്റി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.