ന്യൂയോര്‍ക്: നേരിട്ടുള്ള സെറ്റുകള്‍ക്ക് ആസ്‌ട്രേലിയന്‍ താരത്തെ തോല്‍പിച്ച് ലോക രണ്ടാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ യു.എസ് ഓപണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
രണ്ടു മണിക്കൂറിലേറെ സമയം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-3, 6-2, 6-2നായിരുന്നു നദാലിന്റെ ജയം. ആദ്യ പത്ത് റാങ്കുകാരില്‍ ഉള്‍പ്പെടുന്ന ഡൊമിനിക് തീം, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, കരണ്‍ കഛ്‌നോവ്, റോബര്‍ട്ടോ ബാറ്റിസ്റ്റ അഗുട്ട് എന്നിവര്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടതോടെ നദാലിന്റെ പ്രയാണം എളുപ്പമാകും. രണ്ടാം റൗണ്ടില്‍ ആസ്‌ട്രേലിയന്‍ താരം തനാസി കൊക്കിനാക്കിസാണ് നദാലിന്റെ എതിരാളി.
ഇറ്റലിയുടെ തോമസ് ഫാബിയാനോയാണ് 6-4, 3-6, 6-3, 6-2ന് ഓസ്ട്രിയന്‍ താരവും നാലാം സീഡുമായ തീമിനെ അട്ടിമറിച്ചത്. ആന്ദ്രേ റുബ്‌ലേവിനെതിരെയായിരുന്നു എട്ടാം സീഡായ സിറ്റ്‌സിപാസിന്റെ പരാജയം (64, 67, 76, 75 ). ഒമ്പതാം സീഡായ കച്‌നോവ് കാനഡയുടെ വസേക് പോസ്പിസിലിനോടും 10ാം സീഡായ ബാറ്റിസ്റ്റ അഗുട്ട് കസാഖ്‌സ്താന്റെ മിഖയേല്‍ കുകുഷ്‌കിനോടും അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെട്ടു.