ന്യൂഡല്‍ഹി: റഫാല്‍ കരാറ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെട്ടെന്ന വെളിപ്പെടുത്തലിനെ തള്ളാന്‍ പുതിയ നീക്കവുമായ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിനെ എതിര്‍ത്ത സെക്രട്ടറിയുടെ കുറിപ്പ് അതിരു കടന്നെന്നാണ് മനോഹര്‍ പരീക്കര്‍ പരാമര്‍ശിക്കുന്നത്. 2016 ജനുവരി 11നാണ് ഇതു സംബന്ധിച്ച് പരീക്കര്‍ കുറിപ്പ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.
പ്രധാനമന്ത്രിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തിയിരുന്നു. റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രമാണ്. അതിനെ ഇടപെടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.