തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ നിന്ന് അകലുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു.
ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് യെല്ലോഅലേര്‍ട്ട് പിന്‍വലിച്ചത്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് പിന്‍വലിച്ചിരിക്കു്‌നനത്.
എറണാകുളം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളില്‍ നില നിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത.