ന്യൂഡല്‍ഹി: റഫാല്‍ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പാര്‍ലമെന്റില്‍ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.
കലാപകലുഷിതമായ അല്‍വാസികളുള്ളപ്പോള്‍ സമയത്തിന് പടക്കോപ്പുകള്‍ വാങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. പ്രതിരോധ ഇടപാടുകള്‍ തങ്ങള്‍ നടത്താറില്ലെന്നും പ്രതിരോധ കരാറുകളിലാണ് ഏര്‍പ്പെടുന്നതെന്നും രാജ്യസുരക്ഷയാണ് തങ്ങളുടെ ആദ്യത്തെ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.
അധികാരത്തിലുള്ളത് ആരാണെന്നല്ല, ദേശീയ സുരക്ഷയാണ് പ്രധാനമെന്നും വസ്തുതകളില്‍ നിന്ന് തങ്ങള്‍ ഓടിയൊളിക്കാറില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന് വസ്തുതകളെ ഭയമാമെന്നും റഫാല്‍ കരാര്‍ യുപിഎ സര്‍ക്കാര്‍ എന്തിനാണ് വൈകിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.