ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രിയുണ്ടാക്കിയ റഫാല്‍ കരാറില്‍ മോദിയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നുവെന്ന് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമായെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.
The PM defended his personal RAFALE bypass deal on 2 counts :
1. Better Price
2. Faster DeliveryBoth have been demolished by the revelations in the Hindu today.
Watch my LIVE Press Conference on the #RafaleScam at 3.30 PM today. https://t.co/IzyCaHeyIM
— Rahul Gandhi (@RahulGandhi) February 13, 2019
വേഗത്തില്‍ വിമാനം കൈമാറുന്നതും, കുറഞ്ഞ വിലയുമാണ് കരാറിന്റെ നേട്ടമായി മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് പുറത്തുവന്ന രേഖകളോടെ ഇത് രണ്ടും സത്യമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. യുപിഎ കാലത്തെ കരാറിനെ അപേക്ഷിച്ച് മോശം വ്യവസ്ഥകളും വില കൂടുതലും വിമാനത്തിന്റെ കൈമാറ്റത്തിനുള്ള സമയപരിധിയും കൂടുതലാണെന്ന് രേഖകള്‍ സഹിതം ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.