റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സ്വന്തം; സെപ്റ്റംബര്‍ 10ന് സമര്‍പ്പിക്കും

ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക.

സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടെണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സിലെ ദയോ എവിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിച്ച് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്.

Top