കേന്ദ്രത്തിന് തിരിച്ചടി ; റാഫേല്‍ പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ റാഫേല്‍ പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനം.

യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, സഞ്ജയ് സിങ് എന്നിവര്‍ നല്‍കിയ ഹര്‍ജി ആണ് പരിഗണിക്കുന്നത്. എന്നാല്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് തീയതി അറിയിച്ചിട്ടില്ല.

കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

Top