ഗ്വറേറോ: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ മെക്സിക്കോ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഇറ്റലിയുടെ പൗളോ ലോറെന്‍സിനെ 6-1, 6-1ന് തോല്‍പ്പിച്ചാണ് രണ്ടാം സീഡായ സ്പാനിഷ് താരം ക്വാര്‍ട്ടറില്‍ എത്തിയത്. 66 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 38-ാം റാങ്കുകാരനായ ലോറെന്സിയെ കീഴടക്കിയത്.
ജപ്പാന്റെ യോഷിഹിതോ നിഷിയോകോ ആണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംസണെ 6-4, 3-6, 6-0ന് തോല്‍പ്പിച്ചാണ് നിഷിയോകോ ക്വാര്‍ട്ടറില്‍ എത്തിയത്.