റഫേല്‍ ഇടപാടില്‍ ഇതുവരെ എന്ത് നടപടിയെടുത്തു? സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

rafel

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പ്രതിരോധ മന്ത്രാലയ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്‌.

അതേസമയം, റഫേല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. അതിനിടെ റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ ആരോപണവുമായി എച്ച്എഎല്‍ ജീവനക്കാര്‍ രംഗത്തെത്തി. റഫേല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്നതാണ് ആരോപണം.

ബംഗളൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 22ന് സമരത്തിനിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

Top