rafi- fahad new movie rolemodel

സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മിച്ച് റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘റോള്‍ മോഡല്‍സ്.’ വര്‍ഷങ്ങള്‍ക്കുശേഷവും ക്യാംപസ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും പേരിലൂടെ നര്‍മരസ പ്രധാനമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫഹദ് ഫാസില്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദാണു നായിക. രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ലെന, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗപിന്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. ഒക്ടോബര്‍ 15ന് ചിത്രീകരണമാരംഭിക്കും. സെവന്‍ ആര്‍ട്‌സ് റീലീസ്.

Top