ഇത് കഷ്ടപ്പെട്ടു നേടിയ വിജയം ; എയിംസില്‍ അഡ്മിഷന്‍ നേടി അലക്കുകാരന്റെ മകന്‍

Asharam-Choudhary

ദേവാസ് : സാമ്പത്തിക സ്ഥിതി മോശമായിട്ടും കഷ്ടപ്പെട്ട് പഠിച്ച് ഉന്നത പദവിയിലെത്തിയവര്‍ ഒരുപാട് പേരുണ്ട്. അതില്‍ പെട്ടെന്ന് എടുത്തു പറയാവുന്ന ഒരു പേരാണ് നമ്മുടെ പ്രസിഡന്റായിരുന്ന ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെത്.

സാമ്പത്തികം മോശമായിതിനെ തുടര്‍ന്ന് പഠിപ്പ് മുടങ്ങുന്നവര്‍, സാമ്പത്തികം ഉണ്ടായിരുന്നിട്ടു കൂടി പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഇത്തരത്തില്‍ ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ തന്റെ സ്വന്തം പ്രയത്‌നം കൊണ്ട് എയിംസില്‍ അഡ്മിഷന്‍ എടുത്ത ഒരു ചെറുപ്പക്കാരനെ നോക്കാം. ആശാറാം ചൗധരി, മധ്യപ്രദേശിലെ ഒരു അലക്കുകാരന്റെ മകന്‍.

ജോധ്പൂരിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അഡ്മിഷന്‍ എടുത്തിരിക്കുകയാണ് ഈ മിടുക്കന്‍. താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗ്രാമത്തിലുണ്ടായിരുന്ന ഒരു ഡോക്ടറാണ് തനിക്ക് പ്രചോദനമായത്. തന്നെ ഇത്രയും സഹായിച്ച രക്ഷകര്‍ത്താക്കള്‍, തന്നെ പൈസ കൊണ്ട് സഹായിച്ച നവോദയ വിദ്യാലയ, ദക്ഷിണ ഫൗണ്ടേഷന്‍ എന്നിവര്‍ക്കും നന്ദി പറയുന്നതായി ആശാറാം പറഞ്ഞു.

‘എന്റെ മകന് എയിംസില്‍ അഡ്മിഷന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു. ഞങ്ങളുടെ കൈവശം അതിനും പോന്ന പണമില്ല. മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നു. ഇതിനു മുമ്പും തങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നു പ്രത്യേകിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനും’ ആശാറാമിന്റെ അച്ഛന്‍ പറഞ്ഞു.

കറണ്ടില്ലാതെയാണ് ആശാറാം ഇത്രയും പഠിച്ചത്. വളരെ കഠിനമായി പ്രയത്‌നിക്കുന്ന കുട്ടിയാണ് അതിനാല്‍ അവന്റെ സന്തോഷം ഞങ്ങളുടേത് കൂടിയാണെന്ന് പ്രദേശവാസികളും അഭിപ്രായപ്പെട്ടു.

Top