ragging kalamassery polytechnic 11 students suspended

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ പതിനൊന്നു വിദ്യാര്‍ത്ഥികള്‍ക്ക്‌ സസ്‌പെന്‍ഷന്‍.

റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് നടപടി. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചു.

റാഗിങ്ങിനിരയായ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെല്ലാം റാഗിങ്ങ് ഭയന്ന് ഹോസ്റ്റല്‍ മാറി പോകുകയാണെന്നു പരാതിയില്‍ പറയുന്നുണ്ട്.

അധ്യയന വര്‍ഷം ആദ്യം 30 വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കിലും റാഗിങ് കാരണം ഭൂരിഭാഗം പേരും മറ്റ് ഹോസ്റ്റലിലേക്ക് താമസം മാറി. കോളേജ് യൂണിയന്‍ ഭാരവാഹികളടക്കം 19 പേരുടെ പേരു വിവരങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടിരുന്നത്.

Top