Ragging-malappuram-

എടപ്പാള്‍: മലപ്പുറത്തെ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. റാഗിംങ്ങിനെ തുടര്‍ന്ന് കഴുത്തിലും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാടഞ്ചേരി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബേസില്‍ അസീസിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ചത്. സ്‌കൂളില്‍ ടീ ഷര്‍ട്ട് ധരിച്ച് എത്തിയതെന്തിന് എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. തന്നെ മര്‍ദ്ദിക്കാന്‍ സീനിയേഴ്‌സ് മനപ്പൂര്‍വം കാരണം ഉണ്ടാക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെക്കുറിച്ച് സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമാക്കേണ്ടെന്നായിരുന്നു മറുപടിയെന്നും ബേസില്‍ പറഞ്ഞു. കഴുത്തിലും കൈക്കും പരിക്കേറ്റ ബേസില്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top