ജംതാട: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരെ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് നടത്തിയ ജാതി പരാമര്‍ശത്തില്‍ കേസെടുത്തു. ജംതാടയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് രഘുബര്‍ സോറനെതിരെ ജാതി അധിക്ഷേപം നടത്തിയത്.
രഘുബറിന്റെ പരാമര്‍ശം മാനസികമായി വല്ലാതെ വിഷമിപ്പിച്ചെന്നും ആദിവാസി കുടുംബത്തില്‍ ജനിച്ചത് തെറ്റാണോയെന്നും സോറന്‍ ചോദിച്ചു.
ഡിസംബര്‍ 19നാണ് സോറന്‍ രഘുബറിനെതിരെ ദുംക്ക പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പട്ടിക ജാത പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം രഘുബറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.