സംസ്ഥാനത്ത് വലിയ യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

RAGHUBAR

റാഞ്ചി: വലിയ യുദ്ധസ്മാരകം സംസ്ഥാനത്ത് നിര്‍മ്മിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. യുദ്ധ സ്മാരകത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കഥകള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാല്‍ ഒന്നിച്ചു നില്‍ക്കണമെന്നും സൈനികരുടെ ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top