മുംബൈ: ഇ-കൊമേഴ്‌സ് മേഖലയിലെ മത്സരം ആരോഗ്യകരമല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.
കൂടുതല്‍ വിലക്കിഴിവ് നല്‍കി വരുമാനം കൂട്ടാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ലാഭം ഒഴിവാക്കി വരുമാനം ലഭിക്കുന്നതിനുവേണ്ടിമാത്രം 50 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതല്ല.
പുതിയ ബിസിനസ് മോഡലുകല്‍ പലതും വളര്‍ച്ചയുടെ ഘട്ടങ്ങളിലാണ്. വലിയതോതില്‍ പണം ചെലവിടുന്നവയും പ്രവര്‍ത്തിക്കാന്‍ പണമില്ലാതെ പൂട്ടിപോകുന്നുവയും ഇവയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈ ബി ചവാന്‍ അനുസ്മരണ പ്രഭാഷണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയിച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വലിയ ബിസിനസ് മോഡലുകളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ മാതൃകയിലാണ് ഫണ്ട് കണ്ടെത്തുന്നത്.
നല്ല ആശയങ്ങള്‍ രൂപപ്പെടുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത് രഘുറാം രാജന്‍ പറഞ്ഞു.