കൊച്ചി: രഹന ഫാത്തിമ മുസ്ലീം യുവതിയാണെന്ന് അറിഞ്ഞിട്ടും ഐ.ജി ശ്രീജിത്ത് അവരെ മല കയറ്റിയതിന് പിന്നില്‍ ദുരൂഹത.
ശ്രീജിത്തിന് മുന്‍പരിചയമുള്ള വ്യക്തിയാണ് രഹന ഫാത്തിമയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് സൂചന.
ഐ.ജി ശ്രീജിത്തിനെ തനിക്ക് മുൻപരിചയമുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നുമുള്ള രഹ്നയുടെ ഓഡിയോ ക്ലിപ്പ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്
ചുംബന സമര നായകരായ രാഹുല്‍ പശുപാലനെയും രശ്മിയെയും ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ കേസില്‍ രഹന ഫാത്തിമയുടെ മൊഴി ഐ.ജിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് രേഖപ്പെടുത്തിയിരുന്നത്.
രാഹുല്‍ പശുപാലിനും രശ്മിക്കുമെതിരെ രഹ്ന പിന്നീട് രംഗത്ത് വന്നത് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ചുംബന സമരത്തിനിറങ്ങിയ സമരക്കാരും സാക്ഷ്യപ്പെടുത്തുന്നു.
രഹനയെ കുറിച്ച് വ്യക്തമായി അറിയാമെന്നിരിക്കെ ഐ.ജി രഹന ഫാത്തിമയെ എന്ത് അടിസ്ഥാനത്തിലാണ് ശബരിമല കയറ്റിയതെന്നാണ് വ്യാപകമായി ഉയരുന്ന ചോദ്യം.
ഒപ്പം മലകയറിയ കവിതയുടെ പേര് പുറത്തുവിട്ട പൊലീസ് രഹനയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കവിതയ്‌ക്കൊപ്പം മറ്റൊരു യുവതി എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
നാട്ടില്‍ നിയമ വ്യവസ്ഥ തകരാനും വര്‍ഗ്ഗീയ കലാപം ഉണ്ടാകാനും അടക്കം കാരണമായേക്കാവുന്ന ഗുരുതരമായ പിഴവ് ഐ.ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായതോടെ നടപടി ആവശ്യവും ശക്തമായിട്ടുണ്ട്.
പൊലീസ് ധരിക്കുന്ന വേഷം ധരിപ്പിച്ച് ഐ.ജി തന്നെ നേരിട്ട് യുവതികളെ ആനയച്ച് കൊണ്ടുപോയതിനു പിന്നില്‍ നല്ല ഉദ്ദേശമല്ലന്ന നിലപാടാണ് വിശ്വാസികള്‍ക്കിടയിലുള്ളത്.
ക്രമസമാധാനം തകരുമെന്ന് ചൂണ്ടിക്കാട്ടി രഹന ഫാത്തിമയ്ക്ക് ശബരിമല പ്രവേശനം നിഷേധിക്കാന്‍ എന്തു കൊണ്ടു സാധിച്ചില്ല എന്നതാണ് ചോദ്യം.
ഇതിനു ശേഷം മലകയറാന്‍ വന്ന ക്രൈസ്ത്രവ സ്ത്രീയോട് സംരക്ഷണം നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ പൊലീസിന് രഹനയുടെ കാര്യത്തില്‍ എന്തുകൊണ്ട് നാവ് പൊങ്ങിയില്ല എന്ന വിമര്‍ശനത്തിനു മുന്നില്‍ പൊലീസും പതറി നില്‍ക്കുകയാണ്.
സര്‍ക്കാറിനെയും ഭരണപക്ഷത്തെയും ഏറെ പ്രതിരോധത്തിലാക്കിയ ഐ.ജിയെ സര്‍വ്വീസില്‍ വച്ച് കൊണ്ടിരിക്കരുതെന്ന അഭിപ്രായം സി.പി.എമ്മിലും ശക്തമാണ്.
അതേസമയം, സംഘപരിവാര്‍ സംഘടനകളാകട്ടെ ബോധപൂര്‍വ്വം ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്.
രഹന ഫാത്തിമയെ പൊലീസ് ദര്‍ശനത്തിന് കൊണ്ടുപോയത് ആയുധമാക്കി സര്‍ക്കാറിനെതിരെ വ്യാപക പ്രചരണമാണ് അവര്‍ നടത്തിവരുന്നത്.
അതേസമയം പറ്റിയ ‘അബദ്ധം’ മറച്ച് വെച്ച് ഐ.ജിയുടെ നടപടിയെ വെള്ളപൂശൂന്‍ സമൂഹമാധ്യമങ്ങളില്‍ ചില കേന്ദ്രങ്ങള്‍ പി.ആര്‍ വര്‍ക്കും വ്യാപകമാക്കിയിട്ടുണ്ട്.ഇതും പൊലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.
ഇതിനിടെ ഐ.ജി ശ്രീജിത്തിനോട് 11 ചോദ്യങ്ങളുയര്‍ത്തി മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് രംഗത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ചോദ്യങ്ങള്‍ ചുവടെ:
1.റഹാന ഫാത്തിമ എന്ന സാമൂഹിക മാധ്യമങ്ങളിലെ അരാജക വാദിയെ സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ കഏ എസ് ശ്രീജിത്തിന് നേരത്തെ അറിയാമായിരുന്നില്ലേ?
2. 18 10 2018 വ്യാഴാഴ്ച ശബരിമലയില്‍ എത്തിയ അരാജക വാദിയായ റഹാന ഫാത്തിമയെ അതീവ രഹസ്യമായി 19 10 2018 വെളളിയാഴ്ച രാവിലെ വരെ ഒരു ദിവസം ഒളിപ്പിച്ചുവച്ചതെന്തിന്? അപ്പൊ ഇത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അല്ലേ?
3. അരാജക വാദിയായ റഹാന ഫാത്തിമയുടെ മലകയറ്റത്തിന് പൂര്‍ണ്ണ സംരക്ഷണം ഒരുക്കാന്‍ ഒരു കഏ തന്നെ നേരിട്ട് എത്തിയത് എന്തിന്?
4. കഴിഞ്ഞ ദിവസങ്ങളിലെ യുവതികളുടെ മലകയറ്റത്തിന് സംരക്ഷണം നല്‍കാന്‍ ഐജി എസ് ശ്രീജിത്ത് ഒരു ആവേശവും കാട്ടാതിരുന്നത് എന്തുകൊണ്ട്?
5. കഴിഞ്ഞ ദിവസങ്ങളില്‍ മലകയറാനെത്തിയ മറ്റ് യുവതികള്‍ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് അരാജക വാദിയായ റഹന ഫാത്തിമയുടെ മലകയറ്റത്തില്‍ ഐജി എസ് ശ്രീജിത്ത് കണ്ടെതും അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഏ തന്നെ നേരിട്ടിറങ്ങിയതും എന്തുകൊണ്ട്?
6 മറ്റു മതസ്ഥരുടെ ആചാര അനുഷ്ടാനങ്ങളെ വെല്ലുവിളിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള അരാജക വാദിയായ റഹാന ഫാത്തിമയുടെ ശ്രമം ഐപിസി 153 എ വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റകൃത്യം എന്ന് ഐജി എസ് ശ്രീജിത്തിന് അറിയില്ലേ?
7. റഹാന ഫാത്തിമ എന്ന അരാജക വാദിയുടെ ക്രിമിനല്‍ കുറ്റകൃത്യം തുടക്കത്തിലേ തടയുന്നതിന് പകരം അവരെ നടപ്പന്തല്‍ വരെ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള ക്രിമിനല്‍ കുറ്റകൃത്യത്തിന് കൂട്ടു നിന്ന കഏ എസ് ശ്രീജിത്ത് നിയമലംഘനം നടത്തിയില്ലേ?
8. അരാജക വാദിയായ റഹാന ഫാത്തിമക്ക് പോലീസ് വേഷത്തിന് സമാന വേഷം നല്‍കിയതിലൂടെ കേരള പോലീസ് ആക്ട് 43 (4) (5) വകുപ്പ് പ്രകാരം ഐജി എസ് ശ്രീജിത്ത് കുറ്റകൃത്യം ചെയ്തില്ലേ?
9. അരാജക വാദിയായ റഹാന ഫാത്തിമയുടെ മലകയറ്റം അവിചാരിതമെങ്കില്‍ അങ്ങനെ എത്തുന്ന എല്ലാപേര്‍ക്കും അവരുടെ ഒരു പശ്ചാത്തലവും അന്വേഷിക്കാതെ ഐജി എസ് ശ്രീജിത്ത് നേരിട്ട് സുരക്ഷ ഒരുക്കാന്‍ എത്തുമോ?
10. ശബരിമല ഐഎസ്‌ഐഎസ് തീവ്രവാദികളുടെ തകര്‍ക്കല്‍ ഭീഷണി നേരിടുന്ന സ്ഥലം എന്ന് ഐജി എസ് ശ്രീജിത്തിന് അറിയാമോ? അങ്ങനെ ഒരിടത്തേക്ക് ഐജി എസ് ശ്രീജിത്ത് നയിക്കുന്ന ഏതൊരു യുവതിയും അവിവേകം കാണിച്ചാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തി എത്ര?
11. അരാജക വാദിയായ റഹാന ഫാത്തിമയുടെ എല്ലാ വിശദ വിവരവും അറിഞ്ഞ ശേഷമാണ് ഐജി എസ് ശ്രീജിത്ത് സുരക്ഷാചുമതല ഏറ്റെടുത്തതെങ്കില്‍ അതിന് പിന്നില്‍ നാടകവും നിഗൂഢതയും ഉണ്ടെന്ന് സംശയിക്കുന്നവരെ എങ്ങനെ ഐജി എസ് ശ്രീജിത്ത് തിരുത്തും?
എം. വിനോദ്