ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ തിരിച്ചെത്തുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ട് നിന്ന രഹാനെ, രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് എത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിയ്ക്കാത്തതിനാലാണ് പുതിയ തീരുമാനം. മൂന്നാം പരമ്പര നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീമില്‍ അഴിച്ച് പണി നടത്തുന്നത്. ഞാറാഴ്ച നടന്ന പരിശീലനത്തിനിടെയാണ് മൂന്നാം പരമ്പരയില്‍ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടന്നത്.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തില്‍ പിടിച്ച് നില്ക്കാന് കഴിയാത്ത രോഹിത് ശര്‍മ്മയുടെ പ്രകടനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.