കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി, കേരളത്തിനനുവദിച്ച തുക അപര്യാപ്തം

കൊച്ചി : കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തിനായി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ഹമായ എല്ലാ സാമ്പത്തിക സഹായവും നേടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് മാറ്റിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പകരം അദ്ദേഹം ഇടുക്കിയിലെ ചെറുതോണി സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിലേയ്ക്ക് തിരിച്ച് പോകുമെന്നാണ് നിലവിലെ തീരുമാനം.

Top