ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്.യു.വി ഉറുസ് സ്വന്തമാക്കിയവരുടെ കൂട്ടത്തില്‍ ഇനി എ.ആര്‍.റഹ്മാനും. 4.18 കോടി വിലമതിക്കുന്ന ഉറൂസ് എസ് എസ്.യു.വിയാണ് റഹ്മാന്റെ ഗേരേജിലെ പുതിയ അതിഥി. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡല്‍ കൂടിയാണ് ഉറുസ് എസ്. എയര്‍ സസ്പെന്‍ഷന്‍ സംവിധാനത്തോടുകൂടിയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഉറുസിന്റെ കൂടുതല്‍ യാത്രാസുഖമുള്ള ബിയാന്‍കോ മോണോസെറസിന്റെ ക്ലാസി കളര്‍ ഓപ്ഷനില്‍ ലെതര്‍ ഇന്റീരിയറോടുകൂടിയ വേരിയന്റാണ് റഹ്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും, മലയാള സിനിമയില്‍ പൃഥിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയവരും ഈ ആഡംബര സ്‌പോര്‍ട്സ് എസ്.യു.വി സ്വന്തമാക്കിയവരാണ്. പെര്‍ഫോമന്റെ എന്ന സ്‌പോര്‍ട്‌സ് വേരിയന്റുകൂടി ഉറുസിന് ലംബോ നല്‍കിയിട്ടുണ്ട്. പെര്‍ഫോര്‍മന്റെ വേരിയന്റില്‍ ട്രാക്ക് ഓറിയന്റഡ് ഫിക്‌സഡ് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് വരുന്നത്. റഹ്മാന്റെ പുതിയ ലംബോര്‍ഗിനി ഉറൂസ് എസ് ചെന്നൈയിലെ ഒരു ഡീറ്റെയ്ലിംഗ് സ്റ്റുഡിയോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈ വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ മോഡല്‍ ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ട്രാഡ, സ്പോര്‍ട്, കോര്‍സ എന്നിവയ്ക്ക് പുറമേ സാന്‍ഡ്, സ്നോ, മഡ് എന്നിങ്ങനെ മൂന്ന് ഓഫ്-റോഡ് മോഡുകളും എസ്.യു.വിയുടെ ഭാഗമാണ്. സ്റ്റാന്‍ഡേര്‍ഡ് ഉറൂസിന്റെ പകരക്കാരനായിട്ടാണ് ഉറൂസ് എസ് വിപണിയിലെത്തിയത്.
റഹ്മാന്‍ സ്വന്തമാക്കിയിരിക്കുന്ന ഉറൂസിന് 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി 8 പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഉറുസ് പെര്‍ഫോമന്റെ പോലെ തന്നെയുള്ള ഈ എഞ്ചിന് പരമാവധി 666 ബിഎച്ച്പി കരുത്തില്‍ 850 എന്‍എം ടോര്‍ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്. 3.5 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.