ചെന്നൈ∙ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ ട്വീറ്റ് ചെയ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ ട്വീറ്റ് വിവാദത്തിൽ. ‘ഓട്ടോണമസ്’ എന്ന വാക്കിനു കേംബ്രിജ് ഡിക്ഷണറി നൽകുന്ന അർഥത്തിന്റെ ലിങ്ക് ഉൾപ്പെടുത്തിയ ട്വീറ്റാണ് വിവാദമായത്.
AUTONOMOUS | meaning in the Cambridge English Dictionary https://t.co/DL8sYYJqgX
— A.R.Rahman (@arrahman) June 4, 2019
സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തരുതെന്നാണ് റഹ്മാൻ ഉദ്ദേശിച്ചതെന്ന് ആരാധകർ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു സ്വയംഭരണാവകാശം വേണമെന്നാണു ട്വീറ്റിന്റെ അർത്ഥമെന്നാണു മറുവാദം. ട്വീറ്റിനെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തുവന്നെങ്കിലും കൂടുതൽ വിശദീകരണം നൽകാൻ റഹ്മാൻ തയാറായില്ല.