കൊച്ചി: ഇനിയുള്ള 12 ദിവസങ്ങളും ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള യുദ്ധമായിരിക്കണമെന്ന് ശബരിമല തന്ത്രി കുടുംബാഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. മഹാപ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ദുബായ്, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇനി 12 ദിവസം — ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള ധർമ്മ യുദ്ധം ശക്തമാക്കണം –
(1 Point, 20 Seconds)
** ചിത്രങ്ങളിൽ – പന്തളത്തെ മഹാ പ്രക്ഷോഭം, തിരുവനന്തപുരത്തെ ഗംഭീരമായ പ്രതിഷേധം
** 100 കണക്കിന് സ്ഥലങ്ങളിൽ ആയിരകണക്കിന് ജനങ്ങളാണ്, ഭക്തരാണ് പ്രതിരോധത്തിനായി അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി മുന്നോട്ടു വരുന്നത്
(1) കോടതി വഴി നമ്മുടെ നിയമ ടീം നോക്കിക്കോളും. നമ്മൾ ഭക്തർ തമിഴ് സഹോദരങ്ങൾ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം ചെയ്യണം. ഇതു സ്വാമി അയ്യപ്പന് വേണ്ടി, ശബരിമലക്ക് വേണ്ടി.. എല്ലാ ദേവാലയങ്ങൾക്കും വേണ്ടിയുള്ള ധർമ്മ യുദ്ധം ആണ്.
മഹാ പ്രക്ഷോഭം 10 ഓളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ദുബായ്, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള ദേശങ്ങളിൽ നിന്നും വലിയ പിന്തുണ വരുന്നുണ്ട്.
സ്വാമി ശരണം.