‘സ്വാമിയേ ശരണമയ്യപ്പാ’; നമുക്ക് പമ്പയില്‍ വെച്ച് കാണാമെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ശക്തമായി നേരിടാനൊരുങ്ങി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ഔദ്യോഗികമായി തന്നെയാണ് എല്ലാ പ്രതിരോധങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നത്.

ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ തങ്ങള്‍ സ്ത്രീപ്രവേശനം തടയുമെന്നും നമുക്ക് പമ്പയില്‍ വെച്ച് കാണാമെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

‘ഒക്ടോബര്‍ 17 2018 രാവിലെ 8 മണി മുതല്‍ ഒക്ടോബര്‍ 22 2018 രാത്രി 11 മണി ഹരിവരാസനം പാടി നട അടക്കും വരെ ശബരിമലക്ക് നമുക്ക് കാവല്‍ നില്‍ക്കാം. അധിനിവേശത്തെ, ആക്രമണത്തെ, അതിക്രമിച്ചു കടക്കുന്നതിനെ മഹാത്മാ ഗാന്ധിയുടെ പാതയില്‍, മണികണ്ഠ ഭക്തിയില്‍ പ്രാര്‍ത്ഥിച്ചു പ്രതിരോധിക്കാം’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top