ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് വലിയ ഇഷ്ടമാണെന്ന് തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍.
Express keralaക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം ആര്‍.എസ്.എസിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിനെയാണെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പി ഉയര്‍ത്തി പിടിക്കുന്ന യൂണിഫോം സിവില്‍ കോഡ് ഇന്ത്യക്ക് വേണ്ടെന്നും അത് മുസ്ലീങ്ങള്‍ക്ക് പണി കൊടുക്കാനാണെന്നും ആദ്യം തന്നെ തുറന്നു പറഞ്ഞ വ്യക്തിയാണ് ഗുരുജി ഗോള്‍വള്‍ക്കര്‍. യൂണിഫോം സിവില്‍ കോഡ് ഇന്ത്യയുടെ മരണമണിയാണ് എന്ന് പറഞ്ഞ ആര്‍.എസ്.എസ് നേതാവാണ് അദ്ദേഹം. സി.പി.എമ്മുകാരും ആര്‍.എസ്.എസ് കാരും ഗുരുജി ഗോള്‍വള്‍ക്കറിനെ പഠിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി.
മുന്‍ നിലപാട് നോക്കിയാണ് സി.പി.എം അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. നന്നാവാനും ഒരാളെ സമ്മതിക്കില്ലന്ന് വച്ചാല്‍ കഷ്ടമാണെന്നും രാഹുല്‍ പറയുന്നു. ഇന്ത്യക്ക് യൂണിറ്റിയാണ് വേണ്ടതെന്നാണ് ഗോള്‍വള്‍ക്കര്‍ വാദിച്ചിരുന്നത്. ഹിന്ദു രാഷ്ട്രമെന്ന കാര്യം പോലും ഗുരുജി ഗോള്‍വര്‍ക്കര്‍ ഒരിക്കലും പറയുന്നില്ല. ബഹുസ്വരതയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഒരു കാലത്ത് അദ്ദേഹം തീവ്ര ഹിന്ദുത്വ വാദി ആയിരുന്നു എന്നത് ശരിയാണ്. അത് പക്ഷേ പാര്‍ട്ടീഷ്യന്റെ ഒക്കെ കാലത്തായിരിക്കാമെന്നാണ് രാഹുലിന്റെ വാദം.
ഗാന്ധിജിയെ കൂടുതല്‍ ഇഷ്ടപ്പെട്ട് ആര്‍.എസ്.എസിന്റെ ശാഖകളുടെ പ്രാര്‍ത്ഥനകളുടെ ഭാഗമായി തന്നെ ഗാന്ധിജിയെ വരെ മാറ്റിയ ആളാണ് ഗുരുജി ഗോള്‍വള്‍ക്കറെന്നും രാഹുല്‍ ഈശ്വര്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.