ന്യൂഡല്‍ഹി: ബി.ജെ.പി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും, നുണകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
2012ല്‍ കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രിമാരെയാണ് അവര്‍ ഉപയോഗിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും രാഹുല്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് അനുകൂലമായി ഇവര്‍ ഇടപെടുന്നുവെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍, 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് കേംബ്രിഡ്ജ് അനലറ്റിക്കയെ ഉപയോഗപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.