ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബിജെപി നുണകള്‍ സ്ഥാപനവത്കരിച്ചതായും ഇന്ത്യ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
കോവിഡ് പരിശോധനകള്‍ നിയന്ത്രിക്കുകയും മരണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി, ജിഡിപി പുതിയ രീതിയില്‍ നിര്‍ണയിച്ചു. ചൈനീസ് കടന്നുകയറ്റത്തില്‍ മാധ്യമങ്ങളെ ഭയപ്പെടുത്തി. ഈ മിഥ്യാധാരണ ഉടന്‍ തകരുകയും ഇന്ത്യ വലിയ നല്‍കേണ്ടി വരികയും ചെയ്യുമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം പിന്നിടുമ്പോള്‍ മരണസംഖ്യ ദുരൂഹമാണെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
യഥാര്‍ത്ഥ ജിഡിപിയിലെ ഇടിവ് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ജിഡിപിയെ പുതിയ രീതിയിലാണ് കണക്കുകൂട്ടുന്നതെന്നാണ് രാഹുലിന്റെ മറ്റൊരു ആരോപണം. ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുത്തിയിരിക്കുകയാണെന്നാണ് രാഹുലിന്റെ പുതിയ ആരോപണം.