ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.
ഇന്ത്യയില്‍ മോദി ഭരണത്തിന്‍ കീഴില്‍ സമാധാനവും മതസൗഹാര്‍ദവും ഭീഷണിയിലായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തവെയായിരുന്നു മോദി സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. .
ലോകത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും, ഇന്ത്യയില്‍ ദിനംപ്രതി തൊഴിലില്ലായിമയും അസഹിഷ്ണുതയും വര്‍ധിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്നും, എല്ലാ ദിവസവും 30,000ലധികം യുവാക്കള്‍ ജോലി തേടി ജോലി സ്ഥലത്തെത്തുന്നുണ്ടെന്നും, എന്നാല്‍ ഇതില്‍ 450 പേര്‍ക്കു മാത്രമാണ് ജോലി ലഭിക്കുന്നതെന്നും, ഇത് നമ്മുടെ രാജ്യത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.