പൊള്ളയായ വാഗ്ദാനങ്ങളല്ല, രാജ്യം ആവശ്യപ്പെടുന്നത് പ്രതിവിധിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ആവശ്യപ്പെടുന്നത് പ്രതിവിധിയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുല്‍ പറഞ്ഞു.

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന താന്‍, രാജ്യമെമ്പാടു നിന്നും ദാരുണമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് തുടര്‍ച്ചയായി കാണുന്നത്. ഇന്ത്യക്ക് മുന്നില്‍ കോവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്‌സിജനും ആശുപത്രികളില്‍ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

Top