ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു.
ഒരു മാസമായി സംവാദത്തിന് പ്രതിപക്ഷം ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറാണ്. എന്നാല്‍ തന്നെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.