ന്യൂഡല്‍ഹി: സ്വന്തം കാര്യത്തില്‍ മാത്രമാണ് പധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദിക്ക് ശ്രദ്ധയില്ല. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. ഭരണഘടന സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ പോലും പറഞ്ഞു, മോദി സ്ത്രീകളുടെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്ന്. എന്നാല്‍ മോദിക്കതിനെ കുറിച്ചൊന്നും പറയാനില്ല. മോദിക്ക് മോദിയില്‍ മാത്രമാണ് താത്പര്യം’.-രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു.ഈ ക്യാംപയിനിലൂടെ ബിജെപി എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കൂ എന്നാണോ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു. ദളിതുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയായിട്ടും ഒന്നും മിണ്ടാതിരുന്നയാളാണ് മോദിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.