ബംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസില്‍ ആരോപണവിധേയനായ അമിത് ഷായാണ് കര്‍ണാടകയില്‍ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രചരണത്തെ നയിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത് കൊലക്കേസില്‍ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടകയില്‍ ആവേശം ഉച്ചസ്ഥായിയിലാണ്. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന മോദി, സിദ്ധരാമയ്യയ്ക്കെതിരെയാണ് ആക്രമണം നടത്തുന്നത്. മോദിയുടെ ഓരോ ആരോപണത്തിനും മറുപടിയുമായി രാഹുല്‍ ഗാന്ധിയും രംഗത്തുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന വലിയ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ പറഞ്ഞു.