ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മുർമുവിന്റെ വിജയത്തിൽ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു അഭിനന്ദനം അറിയിച്ചു. മുർമുവിന്റെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പറഞ്ഞു.

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടദ്രൗപതി മുർമു ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പൊതുജീവിതത്തിലെ അവരുടെ വിശാലമായ അനുഭവവും നിസ്വാർത്ഥ സേവന മനോഭാവവും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും- വെങ്കയ്യ നാഡിഡു ട്വീറ്റ് ചെയ്തു.

ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അഭിനന്ദനവുമായി രം​ഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദർശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുർമുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.

Top