ഗുജറാത്ത്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും, കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പരിഹസിച്ചത്.
കഴിവിനല്ല കുടുംബാധിപത്യത്തിനാണ് കോണ്‍ഗ്രസ്സില്‍ ഇടമെന്നും, ഗുജറാത്ത് വല്‍സദിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.
മുഗള്‍ ഭരണകാലത്ത് ഷാജഹാനു ശേഷം മകന്‍ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനാകുന്നതെന്നും മോദി വിമര്‍ശിച്ചു.
ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നെന്നും, അങ്ങിനെ കോണ്‍ഗ്രസില്‍ ഔറംഗസേബ് ഭരണത്തിനാണ് തുടക്കമായതെന്നും, അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്നും, കോണ്‍ഗ്രസ്സിനകത്ത് ജനാധിപത്യമില്ലെന്നും മോദി കുറ്റപ്പെടുത്തി.