ന്യൂഡല്‍ഹി: സൈനിക മേധാവിക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കരുതെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സൈനികമേധാവി ബിപിന്‍ റാവത്തിനെതിരായ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
കരസേനാ മേധാവി തെരുവു ഗുണ്ടകളെപ്പോലെ പ്രസ്താവനകള്‍ നടത്തുന്നതു ശരിയല്ലെന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന.
കോണ്‍ഗ്രസ്സ് ഇതിനെ അപലപിച്ചിരുന്നു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സന്ദീപ് ദീക്ഷിത് പിന്നീടു ക്ഷമാപണവും നടത്തിയിരുന്നു.