മാനനഷ്ടക്കേസ്; കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധി സൂററ്റിലെത്തി

സൂറത്ത്: ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെത്തി. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപകീര്‍ത്തിയുണ്ടാക്കിയെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ വാദം.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം

ഇതിനെതിരെ സമാന പേരുകാരനായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

Top