ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനേത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി രാഹുല്‍ നല്കിയ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
എന്നാല്‍, പുതിയ അധ്യക്ഷനെ കണ്ടെത്താനായില്ലെന്നും രാഹുലിന് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കിയിരുന്നു.