ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം; രാഹുല്‍ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം

rahul-gandi

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരാതികളുടെ പ്രവാഹം. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. നേതൃതലത്തിലെ ഗ്രൂപ്പുകളില്‍ പരാജയത്തിന് വഴിയിട്ടെന്നും പരാതിയുണ്ട്. ജനങ്ങളുമായി ബന്ധമുള്ളയാളെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യമുയരുന്നത്.

അതേസമയം ചെങ്ങന്നൂരിലേറ്റ കനത്ത പരാജയം മറികടക്കാന്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് വിവരം. സംഘടനാകാര്യങ്ങളും രാജ്യസഭാസീറ്റ് വിഷയവും ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ കാണും. രാഹുല്‍ഗാന്ധി വിദേശത്തു നിന്ന് തിരിച്ചെത്തിയാലുടന്‍ തന്നെ പുതിയ കെപിസിസി പ്രസിഡന്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്.

Top