സുര്‍താഗഡ്: ദാരിദ്ര്യത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതിയെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്ത്.
ഇതൊരു സ്‌ഫോടനമാമെന്നും ഒരു രാജ്യവും ഇതു പോലെയൊന്ന് ചരിത്രത്തില്‍ ചെയ്തിട്ടില്ലെന്നും രാജ്യത്ത് ഇനിയൊരു ദരിദ്രന്‍ പോലും ഉണ്ടാവുകയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്നും രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നതെന്നും മോദി രാജ്യത്തെ സമ്പത്ത് സമ്പന്നര്‍ക്ക് നല്‍കിയെന്നും കോണ്‍ഗ്രസ് അത് ദരിദ്രര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം ലഭിച്ചാല്‍ ദരിദ്രര്‍ക്ക് മാസം 12,000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.