വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; തീരുമാനം രാഹുലിന് മാത്രം അറിയാമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഖെ

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം രാഹുലിന് മാത്രം അറിയാമെന്നാണ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ പറഞ്ഞത്. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം രാഹുലിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Top