ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ വിജയിച്ച എംപി മാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി. സ്വതന്ത്ര ഇന്ത്യയില്‍ രാഷ്ട്രീയപാര്‍ട്ടിയോടല്ലാതെ മത്സരിച്ചു ജയിച്ചുവരുന്ന ആദ്യത്തെ എം.പി.മാരായിരിക്കും നിങ്ങളെന്ന് രാഹുല്‍ എം.പിമാരോട് പറഞ്ഞു.
‘ലോക്സഭയിലേക്ക് വരുന്നതില്‍നിന്നു നിങ്ങളെ തടയാന്‍ ഇത്തവണ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ഇവിടെയെത്തിയതില്‍ അഭിമാനിക്കണം. നിങ്ങളാരാണെന്ന് ആദ്യം മനസ്സിലാക്കണം. ഈ രാജ്യത്തെ ഭരണഘടനയ്ക്കായി പോരാടണം. രാജ്യത്തെ ഓരോ പൗരനും വേണ്ടി, വര്‍ണവും വര്‍ഗവും മതവും ലിംഗവും നോക്കാതെയാവണം പോരാട്ടം. വെറുപ്പിനും വിദ്വേഷത്തിനുമെതിരേ പോരാടാന്‍ ഒരു വഴിയേയുള്ളൂ. കോണ്‍ഗ്രസിന്റെ സ്‌നേഹവും കാരുണ്യവുമാണത്”- അദ്ദേഹം എംഎ.പിമാരോടായി പറഞ്ഞു.