അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജിക്ക് മറുപടി നല്‍കാന്‍ വൈകിയതിന് രാഹുല്‍ ഗാന്ധിക്ക് പിഴ

മഹാരാഷ്ട്ര: അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജിക്ക് മറുപടി നല്‍കാന്‍ വൈകിയതിന് രാഹുല്‍ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് പിഴ ചുമത്തിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലായിരുന്നു ഹര്‍ജി. 881 ദിവസം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.

ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മാപ്പപേക്ഷ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയാണ് സ്ഥിരാമയി ഡല്‍ഹിയില്‍ താമസിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം എടുത്തതെന്ന് അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിവേക് മങ്കേരേക്കര്‍ കോടതിയെ സമീപിച്ചത്. ഇതില്‍ മറുപടി നല്‍കാന്‍ വൈകിയതിനാണ് രാഹുല്‍ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.

Top