കോഴിക്കോട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്മാര്ക്കായ് ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ജി വയനാട് ഓഫീസ് എന്നതാണ് ട്വിറ്റര്‍ ഐഡി. വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് ആശയവിനിമയം നടത്താനുമായാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്.
അക്കൗണ്ടിലൂടെ മലയാളത്തില്‍ തന്നെയായിരിക്കും രാഹുല്‍ ട്വീറ്റ് ചെയ്യുക. അക്കൗണ്ടിലൂടെ ആദ്യമായി കെ.എം.മാണിക്ക് ആദരാഞ്ജലികളാണ് അര്‍പ്പിച്ചത്. 16, 17 തിയതികളിലെ കേരളത്തിലെ പരിപാടികളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ്സ് അദ്ധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി ഏപ്രിൽ 16 , 17 തീയതികളിൽ കേരളത്തിൽ.
അദ്ദേഹത്തിന്റെ ഏപ്രിൽ 16-ാം തീയതിയിലെ പരിപാടികൾ താഴെ കൊടുക്കുന്നു.
ഏപ്രിൽ 17- ലെ പരിപാടികൾ ഉടനെ അറിയിക്കുന്നതാണ്. pic.twitter.com/H4FmyQWwqm— Rahul Gandhi – Wayanad (@RGWayanadOffice) April 12, 2019