ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ലെന്ന വിവാദം അവസാനിക്കുന്നു. പ്രണബ് മുഖര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവരെ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചില്ലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ മാസം 13ന് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ചാണ് ഇഫ്താര്‍ വിരുന്ന്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്.
അതേസമയം ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് പ്രണബ് മുഖര്‍ജി തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്‍മാരെ ആശീര്‍വദിച്ചതിനെതെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനെന്നാണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലത്തെത്തി സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയത്.