മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് രാഹുല്‍ ; പരിഹാസവുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്തിയുമായ ബാബുല്‍ സുപ്രിയോ രംഗത്ത്.

മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് രാഹുല്‍ എന്നായിരുന്നു സുപ്രിയോയുടെ പരിഹാസം.

അദ്ദേഹത്തിന്റെ പ്രസംഗം ഞാന്‍ ആസ്വദിച്ചു. ഒത്തിരി തമാശകള്‍ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപിയെക്കുറിച്ച് മാത്രമാണ് രാഹുല്‍ സംസാരിച്ചതെന്നും ബാബുല്‍ പറഞ്ഞു.

ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് സുപ്രിയോയുടെ വിമര്‍ശനം.

’21ാം നൂറ്റാണ്ടിനെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ദിനംപ്രതി പ്രതാപം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഈ നൂറ്റാണ്ട് മുഴുമിപ്പിക്കാന്‍ കഴിയുമോ എന്നാണ് എന്റെ ആശങ്ക. തീര്‍ച്ചയായിട്ടും കോണ്‍ഗ്രസിന് വലിയൊരു ചരിത്രമുണ്ട്. വലിയ ഭാവിയും ഉണ്ടാകട്ടെയെന്ന് എന്ന് പ്രതീക്ഷിക്കുന്നതായും സുപ്രിയോ വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ നിന്നുള്ള കേന്ദ്ര വന്‍കിടവ്യവസായ വകുപ്പ് മന്ത്രിയാണ് ബാബുല്‍ സുപ്രിയോ.

Top