ഡല്‍ഹി: രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ ആക്രമിക്കുന്ന ബിജെപി- ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് നല്ല ഭാവി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും നാഗാലാന്‍ഡിലെ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ പറഞ്ഞു.
യാത്രയുടെ നാഗാലാന്‍ഡിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. സുന്‍ഹാബോട്ടോയില്‍ നിന്നാണ് ഇന്നത്തെ ന്യായ് യാത്രയുടെ പര്യടനം ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. അഹദാങ് ഗ്രൗണ്ടിലെ മൊകോക്ചുങ്ങിലാണ് രാഹുല്‍ ഗാന്ധി ഇന്നു രാത്രി തങ്ങുക. നാളെ യാത്ര അസമില്‍ പര്യടനം നടത്തും.