ബെംഗളൂരു: രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്. പ്രവര്‍ത്തക സമിതി യോഗത്തിലാണ് അദ്ദേഹം ആവിശ്യം ഉന്നയിച്ചത്. കേരളത്തില്‍ 20 ല്‍ 19 സീറ്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കാന്‍ കാരണമായത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
പിന്നീട് അയോഗ്യത വന്നപ്പോള്‍ രാഹുലിന് അനുകൂലമായ വികാരം കേരളത്തില്‍ എമ്പാടും ഉണ്ടായി. ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പക്കല്‍ ഉണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേര്‍തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ഏകോപിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. സംഘടനാ തലത്തില്‍ സംവരണം വേണം. ദളിത് വിഭാഗങ്ങള്‍ക്ക് സംഘടനാ തലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് വിജയസാധ്യത കൂട്ടുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ വന്നത് കര്‍ണാടകത്തില്‍ ദളിത് വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി മാറാന്‍ സഹായകമായി. ഒബിസി സംവരണപരിധി കൂട്ടണ്ട കാലം അതിക്രമിച്ചുവെന്നും അതിനാലാണ് കോണ്‍ഗ്രസ് ഇക്കാര്യം പ്രമേയത്തില്‍ ആവശ്യപ്പെട്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.