ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ പുറത്തെത്തുമെന്ന കാര്യത്തില്‍ പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് പ്രതീക്ഷ നശിച്ചെന്നും, എല്ലാം ആസൂത്രിതമാണെന്നും ലോയയുടെ കുടുംബം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
“There is no hope left, everything is managed” say Judge Loya’s family.
I want to tell them, there is hope. There is hope because millions of Indians can see the truth.
India will not allow Judge Loya to be forgotten.https://t.co/qSczy4kmZr
— Rahul Gandhi (@RahulGandhi) April 20, 2018
‘ഇന്ത്യന്‍ ജനതയ്ക്ക് സത്യം കണ്ടെത്താന്‍ കഴിയും, അതിനാല്‍ തന്നെ പ്രതീക്ഷ നശിക്കുന്നില്ല.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.
സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയ സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടക്കുന്നതിനിടയിലാണ് മരിച്ചത്.